അങ്കമാലിയിലേത് വ്യവസ്ഥിതി നടത്തിയ കൊലപാതകം; റോഡിലെ കുഴികൾ അടക്കാതെ ഇനി ടോൾ പിരിക്കരുതെന്നും പ്രതിപക്ഷ നേതാവ്

vd satheeshan
 കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.റോഡുകളിൽ യാത്രക്ക് പ്രത്യേക സൗകര്യം ചെയ്യുന്നതിനാണ് ടോൾ പിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളിൽ മുഴുവൻ കുഴികളാണ്. ഇത് അടക്കാതെ ഇനി ടോൾ പിരിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എറണാകുളം തൃശൂർ കലക്ടർമാരുമായി സംസാരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. അങ്കമാലിയിലെത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് വി ഡി സതീശൻ പറഞ്ഞു. വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ് ഇത്. മഴക്കാലത്തിന് മുമ്പ് റോഡുകളിലെ കുഴി അടക്കാതിരുന്നതാണ് ഈ സാഹചര്യമൊരുക്കിയത്. ഇക്കാര്യം നിയമസഭയിൽ അടിയയന്തര പ്രമേയമായി കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this story