സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Fri, 5 Aug 2022

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദസാധ്യതയും അറബിക്കടലില്‍ ശക്തമായ കാറ്റിന്റെ സാധ്യതയുമുണ്ട്. അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22-ആയി. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടിലേക്ക് നീങ്ങുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി പിന്നിട്ടതിനെത്തുടര്‍ന്ന് തമിഴ്നാട് ആദ്യ ജാഗ്രതാനിര്‍ദേശം നല്കി. 2018-ലെ പ്രളയകാലത്ത് ആളുകള്‍ക്ക് മാറിപ്പോകേണ്ടിവന്ന പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.