സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല ര​ണ്ട് ശ​ത​മാ​നം കൂ​ടും

സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല ര​ണ്ട് ശ​ത​മാ​നം കൂ​ടും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല ര​ണ്ട് ശ​ത​മാ​നം കൂ​ടും. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് തീരുമാനമെടുത്തത്. ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്‌​സ് ഒ​ഴി​വാ​ക്കി​യ​തി​ലെ ന​ഷ്ടം നി​ക​ത്താ​നാ​ണ് വി​ല വർധിപ്പിക്കുന്നത്.

മ​ദ്യ​വി​ത​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ മ​ദ്യ ഉ​ത്പാ​ദ​ക​ര്‍​ക്കു​ള്ള ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്‌​സ് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീരുമാനം. ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന 170 കോ​ടി​യു​ടെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​ണ് വി​ല്‍​പ്പ​ന നി​കു​തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 

അ​ടു​ത്ത മാ​സം ചേ​രു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ അ​ബ്കാ​രി ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. ജ​നു​വ​രി ര​ണ്ടോ​ടെ വി​ല വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് സൂ​ച​ന.
 

Share this story