ഹർത്താൽ: ഈരാറ്റുപേട്ടയിൽ സംഘർഷം,സമരക്കാരെ അടിച്ചോടിച്ചു
Sep 23, 2022, 10:25 IST

കോട്ടയം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നതിനിടെ ഈരാറ്റുപേട്ടയിൽ സമരാനുകൂലികളും പോലീസുകാരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടയാൻ ശ്രമിച്ച സമരക്കാരെ പോലീസ് അടിച്ചോടിച്ചു. അക്രമാസക്തരായി നൂറുകണക്കിന് സമരക്കാരാണ് ഇവിടെ തടിച്ചു കൂടിയത്. ഇതിനിടെ ഇതുവഴി ബൈക്കിലെത്തിയ ആളെ പ്രവർത്തകർ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ടയിൽ നിന്നും 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.