മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

 മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത 
 ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകൾ കൂടി തുറന്നത്. ആകെ 1870 ഘനയടി ജലം ഇപ്പോൾ പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്.ഡാം തുറന്നതിന്റെ പശ്ചാത്തലത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്ന് കർശന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും.അതേസമയം, പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയർത്തി. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

Share this story