ഡൽഹി തീപ്പിടിത്തം: മരണം 30 ആയി, തെരച്ചിൽ അവസാനിപ്പിച്ചു

news
 ഡൽഹി : മുണ്ട്കയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ്, കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 6 മണിക്കൂർ കൊണ്ടാണ് തീ പൂർണമായി അണയ്ക്കാനായത്. കൂടുതൽ മൃതദേഹം ഉണ്ടോ എന്ന് കണ്ടെത്താൻ നടത്തി വന്ന പരിശോധന അവസാനിപ്പിച്ചതായി ഡൽഹി  ഫയർഫോഴ്സ് വിഭാഗം അറിയിച്ചു. 

Share this story