കേന്ദ്ര ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും
Nov 25, 2022, 09:31 IST

ന്യൂഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ രാവിലെ 11 നാണ് യോഗം നടക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായാണ് യോഗം നടത്തുന്നത്. നികുതി പരിഷ്‌കരണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മൂലധന നിക്ഷേപ പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തേണ്ട തുക ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
ജി എസ് ടി കൗണ്‍സില്‍ ചേരുന്നത് വൈകുന്ന സാഹചര്യത്തിൽ നഷ്ടപരിഹാര കുടിശ്ശിക നീട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചേക്കും. സംസ്ഥാന ധനമന്തിമാരുടെ യോഗത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമ്പത്തിക, വാണിജ്യ വ്യവസായ മേഖലയിലെ വിദഗ്ധര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
