അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സി​ല്‍ വീണ്ടും കൂറുമാറ്റം

madhu
 പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സി​ല്‍ വീണ്ടും കൂറുമാറ്റം. ഇ​രു​പ​ത്തി​ര​ണ്ടാം സാ​ക്ഷി മു​രു​ക​നാ​ണ് വിചാരണക്കിടെ ഇ​ന്ന് കൂ​റു​മാ​റി​യ​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി മു​രു​ക​നെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ന്നു കോ​ട​തി​യി​ലെ​ത്തി​യ ഇ​യാ​ള്‍ മൊ​ഴി തി​രു​ത്തി​ പ​റ​ഞ്ഞു. ഇ​തോ​ടെ കേ​സി​ല്‍ കൂ​റു​മാ​റി​യ​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി. 13-ാം സാ​ക്ഷി സു​രേ​ഷ് മാ​ത്ര​മാ​ണ് മൊ​ഴി​യി​ല്‍ ഉ​റ​ച്ചു​നി​ന്ന​ത്. 

Share this story