കാ​ലി​സ് തു​റ​മു​ഖ​ത്തി​ന് സമീപം ബോ​ട്ട് മുങ്ങി 31 കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു

 കാ​ലി​സ് തു​റ​മു​ഖ​ത്തി​ന് സമീപം ബോ​ട്ട് മുങ്ങി 31 കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു
 കാ​ലി​സ്: ബു​ധ​നാ​ഴ്ച ഫ്രാ​ൻ​സി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ കാ​ലി​സ് തു​റ​മു​ഖ​ത്തി​ന് സമീപം ബോ​ട്ട് മുങ്ങി 31 കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു. കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​ധാ​ന പാ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കാ​ലി​സെന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്നും, ഈ ​ചാ​ന​ൽ ഒ​രു ശ്മ​ശാ​ന​മാ​യി മാ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. 
സം​ഭ​വ​ത്തി​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. അ​പ​ക​ട​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന നാ​ല് പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Share this story