സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണം; പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി

സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണം; പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ ‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ പരാമർശത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണമെനന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്നും, സ്‌നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയൂ എന്നും സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുത്. അന്ധകാരത്തെ അന്ധകാരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. അന്ധകാരത്തെ ഇല്ലാതാക്കാന്‍ വെളിച്ചത്തിനെ കഴിയു. ഇത് പൊതുസമൂഹം മനസിലുറപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share this story