നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന; തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ
Updated: Nov 20, 2023, 11:48 IST

തൃശൂർ: ഓഫിസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെതിരെയാണ് നടപടി. സെപ്റ്റംബർ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന സംഘടിപ്പിച്ചത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്‍കിയിരുന്നു.

തൃശ്ശൂര്‍ കളക്ടറേറ്റിലെ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. ഓഫീസ് സമയം കഴിയുന്നതിന് മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനർജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്