Times Kerala

ആക്രമണത്തി​ല്‍ ന​ട്ടെ​ല്ല് ത​ക​ര്‍​ന്നയാളെ സ്‌​ട്രെ​ച്ച​റി​ല്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തിച്ച് പോലീസ്!

 
പോലീസ്
തൃ​ശൂ​ര്‍: ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ യു​വാ​വി​നോട് പോലീസിൻ്റെ ക്രൂരത. സീ​ന്‍ മ​ഹ​സ​ര്‍ എ​ടു​ക്കാ​നെ​ന്ന പേ​രി​ല്‍ യുവാവിനെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ക്കുകയായിരുന്നു പോ​ലീ​സ്. സ്‌​ട്രെ​ച്ച​​റി​ലാ​ണ് കി​ട​പ്പു​രോ​ഗി​യാ​യ ഇ​യാ​ളെ പോലീസ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച​ത്. ഈ ദുരനുഭവം ഉണ്ടായത് എ​ട​ക്ക​ഴി​യൂ​ര്‍ സ്വ​ദേ​ശി ഹ​സ​ന്‍ ബ​സാ​രി​ക്കാ​ണ്. പത്ത് പേർ ചേർന്ന് ഇയാളെ ആക്രമിച്ചത് ജൂ​ണ്‍ 25നാ​ണ്. ഇയാളെ അക്രമിസംഘം ആക്രമിച്ചത് ബീ​ച്ചി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തിയാണ്. ഇക്കാര്യം ആദ്യമൊന്നും ഇയാൾ പുറത്തുപറയാൻ തയ്യാറായിരുന്നില്ല. സംഘത്തിൻ്റെ ഭീഷണി തന്നെയാണ് കാരണം. പിന്നീട് പോലീസിൽ പരാതി നൽകുന്നത് നാട്ടുകാർ ഇടപെട്ടാണ്. പോലീസ് പരാതിയുമായി മുന്നോട്ട് പോകേണ്ടെന്ന് ആദ്യ ഘട്ടത്തിൽ തന്നെ നിരുത്സാഹപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്. തുടർന്നാണ് കിടപ്പുരോഗിയായ ഇയാളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് മ​ഹ​സ​ര്‍ ത​യാ​റാ​ക്കി​യ​ത്. ഇയാൾക്ക് ഡോക്ടർ നിർദേശിച്ചിരിക്കുന്നത് മൂ​ന്ന് മാ​സ​ത്തേ​ക്ക് പൂ​ര്‍​ണ​വി​ശ്ര​മമാണ്. 

Related Topics

Share this story