Times Kerala

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ കബാലി 

 
കബാലി
തൃശൂർ: അതിരപ്പിള്ളിയിൽ ആംബുലൻസ് തടഞ്ഞിട്ട് കാട്ടുകൊമ്പൻ കബാലി. മലക്കപ്പാറ റോഡിൽ ആണ് കാട്ടാന ആംബുലൻസ് തടഞ്ഞിട്ടത്. സംഭവമുണ്ടായത് ഇന്നലെ വൈകുന്നേരം നാലരയോടെയാണ്. കബാലിയുടെ മുന്നിൽപ്പെട്ടത് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് തിരികെ കോളനിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലൻസ് ആണ്. കബാലിയെ കാട് കയറ്റാനായത് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ്. വാഹന ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ആംബുലൻസിന് നേരെ ആന ചീറിയടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രോഗികൾ ഇല്ലാത്തതിനാൽ വേഗത്തിൽ വാഹനം പിന്നോട്ടെടുക്കാൻ സാധിച്ചതിനാലാണ് അപകടം ഒഴിവാക്കാനായത്. 

Related Topics

Share this story