സംരംഭം ആരംഭിക്കുന്നതിനായി ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി; അപേക്ഷ ക്ഷണിച്ചു
Sat, 20 May 2023

തൃശൂർ: വരവൂർ വ്യവസായ എസ്റ്റേറ്റിൽ ഉത്പാദന മേഖലയിൽ സംരംഭം ആരംഭിക്കുന്നതിനായി ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സ്ഥലം ആവശ്യമുള്ള സംരംഭകർ www.industry.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ഫോൺ: 0487 2361945.