Times Kerala

സർവീസ് റോഡിൽ വൻ കുഴി: മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു 

 
റോഡ്
തൃശൂർ: ഒരാഴ്ചയിലേറെയായി മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ മുടിക്കോട്  സെൻററിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. രാവിലെ ആറുമണി മുതൽ ആരംഭിക്കുന്ന ഇത് രാവിലെ 10.30 വരെ നീണ്ടുനിൽക്കുകയാണ്. പാലക്കാട് ഭാഗത്തു നിന്നും അത്യാസന്ന രോഗിയുമായി വന്ന ആംബുലൻസും തിങ്കളാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരുന്നു. ആംബുലൻസ് ഗതാഗത കുരുക്കിൽ നിന്നും രക്ഷ നേടിയത് ഏറെ പണിപ്പെട്ടാണ്. പ്രദേശത്ത് അടിപ്പാത നിർമ്മാണം നടക്കുകയാണ്. ഇതിനാൽ ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത് 200 മീറ്റർ ദൂരം സർവീസ് റോഡിലൂടെയാണ്. വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത് അവിടെയാണ്. ഇത്തരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വലിയ കുഴി രൂപപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കരാർ കമ്പനി കുഴി അടയ്ക്കുവാനോ ടാറിങ് നടത്തുവാനോ തയ്യാറായിട്ടില്ല എന്നത് ആശങ്കാജനകമാണ്. 

Related Topics

Share this story