Times Kerala

തൃശൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു

 
തൃശൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു

തൃശൂർ കയ്പമംഗലത്ത് റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നുപീടിക അറവുശാല സ്റ്റോപ്പിന് സമീപം ദേശീയപാതയോരത്ത് നിന്നാണ് കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ബാലസുബ്രഹ്മണ്യനും സംഘവും ചേർന്ന് ഇന്ന് വൈകിട്ട് റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്.

90 സെന്റി മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പടിഞ്ഞാറെ വെമ്പല്ലൂരിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെടുത്തിരുന്നു.

Related Topics

Share this story