Times Kerala

തൃശൂരിൽ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ചു; പാലക്കാട് സ്വദേശി വെന്തുമരിച്ചു

 
തൃശൂരിൽ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ചു; പാലക്കാട് സ്വദേശി വെന്തുമരിച്ചു

തൃശൂർ മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടുത്തതിൽ ഒരാൾ വെന്തുമരിച്ചു. പാലക്കാട് സ്വദേശി നിബിൻ (22) ആണ് തീപിടുത്തത്തിൽ മരിച്ചത്. നിബിൻ ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു.

വൈകിട്ട് ഏട്ട് മണിയോടെ ആണ് തീപിടിത്തം നടന്നത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടൽ.

വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്ത് വന്നത്. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിച്ച് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

Related Topics

Share this story