Times Kerala

മ​ല​യാ​റ്റൂ​രി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ രക്ഷപ്പെടുത്തി അ​മ്മ​യാ​ന!

 
കാട്ടാന
തൃ​ശൂ​ർ: മ​ല​യാ​റ്റൂ​രിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി. മലയാറ്റൂർ ഇ​ല്ലി​ത്തോ​ട്ടി​ൽ ആണ് സംഭവം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെയാണ് അ​മ്മ​യാ​ന ര​ക്ഷ​പ്പെ​ടു​ത്തിയത്. കു​ട്ടി​യാ​ന​യെ വ​ലി​ച്ചു ക​യ​റ്റിയ അമ്മയാന പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടത്തോടൊപ്പം കു​ഞ്ഞി​നെ​യും കൊ​ണ്ട് കാ​ടു ക​യറുകയായിരുന്നു. സംഭവമുണ്ടായത് ഇന്ന് പുലർച്ചെയാണ്. കുട്ടിയാന വീണത് സാ​ജു എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയുകയും സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ കാട്ടാനക്കൂട്ടം സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നതിനാൽ കിണറിനടുത്തേക്ക് എത്താനായില്ല. ഇതിനിടെയാണ് തൻ്റെ കുട്ടിയെ അമ്മയാന തന്നെ രക്ഷപ്പെടുത്തുന്നത്. സമീപപ്രദേശത്ത് മൂന്നുമാസം മുൻപും സമാനരീതിയിൽ കുട്ടിയാന കിണറ്റിൽ വീണിരുന്നു. 

Related Topics

Share this story