Times Kerala

 റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 108 സെ.മീയിൽ ഏറ്റവും പുതിയ ഫയർ ടിവി ബിൽറ്റ്-ഇൻ, 4K ദൃശ്യാനുഭവം എന്നിവ നൽകാനായി ഷവോമി ഇന്ത്യയും ആമസോണും കൈകോർക്കുന്നു

 
 റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 108 സെ.മീയിൽ ഏറ്റവും പുതിയ ഫയർ ടിവി ബിൽറ്റ്-ഇൻ, 4K ദൃശ്യാനുഭവം എന്നിവ നൽകാനായി ഷവോമി ഇന്ത്യയും ആമസോണും കൈകോർക്കുന്നു
 

രാജ്യത്തെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണും, AIoT ബ്രാൻഡുമായ ഷവോമി ഇന്ത്യ, തങ്ങളുടെ ഏറ്റവും പുതിയ റെഡ്മി സ്മാർട്ട് ഫയർ ടിവി 4K വേരിയന്റ് ഇന്ന് പുറത്തിറക്കി. 4K കാഴ്ചാനുഭവത്തെ പരിവർത്തനം ചെയ്യാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റെഡ്മിയുടെ ഏറ്റവും പുതിയ ഈ സ്‌മാർട്ട് ടിവി ഫയർ ടിവി ബിൽറ്റ്-ഇൻ സഹിതം 108 സെന്റിമീറ്റർ വലിപ്പത്തിൽ ലഭ്യമാണ്. അതിനൊപ്പം ഷവോമി ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യവും ആമസോണിന്റെ ഫയർ ടിവിയുടെ തടസ്സരഹിതമായ സ്‌ട്രീമിംഗ് അനുഭവവും ഒരുമിച്ച് കൊണ്ടുവരുന്നു. സെറ്റ്-ടോപ്പ് ബോക്‌സിൽ നിന്നുള്ള തത്സമയ ടിവി ചാനലുകളും ഹോം സ്‌ക്രീനിലെ ഓവർ-ദി-ടോപ്പ് (ഒടിടി) ആപ്പുകളിൽ നിന്നുള്ള ഉള്ളടക്കവും സംയോജിപ്പിക്കുന്ന ഉള്ളടക്കത്തിലൂന്നിയുള്ള ഫയർ ടിവിയുടെ കാഴ്ചാനുഭവം ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും - കൂടാതെ അലക്സയുള്ള റെഡ്മി വോയ്‌സ് റിമോട്ട് ഉപയോഗിച്ച് ഇതെല്ലാം അനായാസം നിയന്ത്രിക്കുകയും ചെയ്യാം.

എച്ച്ഡിആർ 10, എച്ച്എൽജി പിന്തുണ എന്നിവയ്‌ക്കൊപ്പം 4K അൾട്രാ-ഹൈ ഡെഫനിഷനും അവതരിപ്പിക്കുന്ന റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 108 സെ.മീ, ഡിടിഎസ്-വെർച്വൽ:X, DTS-HD® സാങ്കേതികവിദ്യയ്‌ക്കൊപ്പം ഡോൾബി ഓഡിയോ, 24W സ്പീക്കർ എന്നിവയോടെയാണ് വരുന്നത്. ഇത് ഉപഭോക്താക്കൾക്ക് വീട്ടിൽ തന്നെ ആകർഷകവും സിനിമാറ്റിക്കുമായ ദൃശ്യ, ശ്രാവ്യ അനുഭവം നൽകുന്നു. സമതുലിതമായ സൗന്ദര്യശാസ്ത്രത്തോടുകൂടിയ ഗംഭീരമായ മെറ്റൽ ബെസൽ-ലെസ് ഡിസൈൻ മൊത്തത്തിലുള്ള ഫുൾ സ്‌ക്രീൻ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.

"4K 108സെ.മീ. സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അതിവേഗം വളരുന്ന സ്മാർട്ട് ടിവി വിഭാഗങ്ങളിലൊന്നാണ്. റെഡ്മി സ്മാർട്ട് ഫയർ ടിവി 81സെ.മീക്കായുള്ള ആമസോണുമായുള്ള ഞങ്ങളുടെ വിജയകരമായ സഹകരണത്തിന്റെ അടിത്തറയുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ റെഡ്മി സ്മാർട്ട് ഫയർ ടിവി 4K മാത്രമല്ല 108സെ.മീ. വേരിയന്റിൽ അവതരിപ്പിക്കുന്നത്. പകരം 'എല്ലാവർക്കും 4K സ്മാർട്ട് ടിവികൾ' യുഗം ആരംഭിക്കുകയാണഅ. കൂടുതൽ പ്ലാറ്റ്‌ഫോമുകൾ 4K റെസല്യൂഷനിൽ ഉള്ളടക്കം വിതരണം ചെയ്യാൻ തുടങ്ങുമ്പോൾ, വരും ദിനങ്ങളിൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്നായിരിക്കും ഇത്. അനുജ് ശർമ്മ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ, ഷവോമി ഇന്ത്യ പറഞ്ഞു.

ആമസോണിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വേഗത്തിലും സുരക്ഷിതമായും ഡെലിവറി ചെയ്യാനുള്ള സൗകര്യത്തോടൊപ്പം വർദ്ധിച്ച മൂല്യമുള്ള ടെലിവിഷനുകളുടെ വിശാലമായ പോർട്ട്‌ഫോളിയോ നൽകുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ റെഡ്മി സ്മാർട്ട് ഫയർ ടിവി Amazon.in വിപണിയിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ്. കാരണം ഇത് ഉപഭോക്താക്കൾക്ക് ഡിടിഎച്ചിൽ നിന്ന് ഒടിടി ഉള്ളടക്കത്തിലേക്ക് അനായാസം മാറാനുള്ള സൗകര്യം നൽകുന്നു, ധാരാളം വിനോദ ഓപ്ഷനുകൾ നൽകുന്നു. ഷവോമി ടെലിവിഷനുകൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ ഇഷ്ടമാണ്, ഫയർ ടിവി സംയോജിപ്പിക്കുന്നതോടെ, ഈ ഉൽപ്പന്നം 4K-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ടിവിയായി മാറുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. രഞ്ജിത് ബാബു, ഡയറക്ടർവയർലെസ് ആൻഡ് ഹോം എന്റർടെയ്ൻമെന്റ്, ആമസോൺ ഇന്ത്യ പറഞ്ഞു

റെഡ്‌മി സ്മാർട്ട് ഫയർ ടിവി 81സെ.മീ. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടിക്കൊണ്ട്, പുറത്തിറക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ Amazon.in-ൽ ബെസ്റ്റ് സെല്ലറായി. 4K അൾട്രാ എച്ച്‌ഡിയും അറ്റ്-ഹോം സറൗണ്ട് സൗണ്ടും ഉപയോഗിച്ച് തിയറ്ററിന് സമാനമായ അനുഭവത്തോടെ ദശലക്ഷക്കണക്കിന് സിനിമകളും ഒറിജിനലുകളും ടിവി ഷോകളും ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് വേണ്ടി പുതിയ 108സെ.മീ. വേരിയന്റ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫയർ ടിവിയുടെ ഉള്ളടക്കത്തിലൂന്നിയുള്ള അനുഭവം, ഇഴച്ചിലില്ലാത്ത പ്രകടനം, അലക്‌സയിലൂടെയുള്ള യൂണിവേഴ്‌സൽ വോയ്‌സ് സെർച്ച്, നൂതനമായ സ്‌മാർട്ട് കണക്റ്റഡ് ഹോം ഫീച്ചറുകൾ തുടങ്ങിയവ ഈ ക്രിക്കറ്റ്, ഉത്സവ സീസണിൽ ടിവി കാണൽ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. ഉപഭോക്താക്കളുടെ പ്രതികരണം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.” പരാഗ് ഗുപ്ത, ഡയറക്ടർ & കൺട്രി മാനേജർ, ആമസോൺ ഡിവൈസസ് ഇന്ത്യ കൂട്ടിച്ചേർക്കുന്നു.

ഫയർ ടിവി അനുഭവം

ഫയർ ടിവിയുടെ തടസ്സമില്ലാത്ത സ്ട്രീമിംഗ് അനുഭവം ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് അവരുടെ ഹോം സ്‌ക്രീനിലെ വൈവിധ്യമാർന്ന വിനോദങ്ങളിലേക്കും ഉള്ളടക്കങ്ങളിലേക്കും വേഗത്തിലും സൗകര്യപ്രദമായും ആക്‌സസ് നേടാൻ കഴിയും. സ്മാർട്ട് ടിവി അലക്‌സയുള്ള റെഡ്മി വോയ്‌സ് റിമോട്ടിനൊപ്പം വരുന്നു. ഇത് ഉപഭോക്താക്കളെ എളുപ്പത്തിൽ ചാനലുകൾ മാറ്റാനും ആപ്പുകൾ തുറക്കാനും ടൈറ്റിലുകൾ തിരയാനും സംഗീതം പ്ലേ ചെയ്യാനും സ്മാർട്ട് ഹോം ഉപകരണങ്ങളെ ശബ്ദം ഉപയോഗിച്ച് നിയന്ത്രിക്കാനും അനുവദിക്കുന്നു.

  • ആയിരക്കണക്കിന് വിനോദ ഓപ്ഷനുകൾ

പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, ജിയോ സിനിമ, സീ5 തുടങ്ങി 12,000+ ആപ്പുകളിലായി ഒരു ദശലക്ഷത്തിലധികം സിനിമകളും ടിവി ഷോ എപ്പിസോഡുകളും സ്ട്രീം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ആമസോണിന്റെ ഫയർ ടിവി ബിൽറ്റ്-ഇൻ പുതിയതായി പുറത്തിറക്കിയ സ്മാർട്ട് ടിവിയിലുണ്ട് (ഇവയ്ക്ക് സബ്സ്ക്രിപ്ഷൻ ആവശ്യമാണ്). ഉപഭോക്താക്കൾക്ക് ആമസോൺ മിനി ടിവിയും ജനപ്രിയ ലൈവ് ചാനലുകളായ ആജ് തക്, സീ ന്യൂസ്, ഇന്ത്യ ടുഡേ എന്നിവയും മറ്റും സൗജന്യമായി സീ5 വഴിയും, nexGTV വഴി ഡിഡി നാഷണലും, കിഡ്‌സ് ഫസ്റ്റ്, റെഡ് ബുൾ ടിവി തുടങ്ങിയവയും സ്ട്രീം ചെയ്യാനാകും. ലൈവ് ടാബും ഓൺ നൗ നിരയും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ടിവി സീരിയലുകളോ തത്സമയ വാർത്തകളോ ചാനൽ ഗൈഡ് ബ്രൗസറോ എല്ലാം ഒറ്റയിടത്ത് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.

  • ഡിടിഎച്ച് സെറ്റ്-ടോപ്പ്-ബോക്സിൽ നിന്നുള്ള സംയോജിപ്പിച്ച ലൈവ് ടിവി

റെഡ്മി സ്മാർട്ട് ടിവി 4K 108സെ.മീ, ഹോം സ്‌ക്രീനിൽ ഉപഭോക്താക്കളുടെ ഡിടിഎച്ച് സെറ്റ്-ടോപ്പ്-ബോക്‌സിൽ നിന്നുള്ള ലൈവ് ടിവിയെ സംയോജിപ്പിക്കുന്നു. ഇതിൽ അലക്സയോട് ആഭ്യർത്ഥിച്ച് ഡിടിഎച്ച് ടിവി ചാനലുകൾക്കും ഒടിടി ആപ്പുകൾക്കുമിടയിൽ എളുപ്പത്തിൽ മാറാം. ഇത് ടിവി ഇൻപുട്ടുകൾ മാറുക, സെറ്റ് ടോപ്പ്-ബോക്സ് റിമോട്ട് കൺട്രോൾ ഉപയോഗിക്കുക, അധിക ഐആർ കേബിളുകൾ ബന്ധിപ്പിക്കുക എന്നിവയുടെ ആവശ്യകത ഇല്ലാതാക്കുന്നു. പുതിയ ടെലിവിഷൻ ആപ്പിൾ എയർപ്ലേ, മിറാകാസ്റ്റ് എന്നിവയെ പിന്തുണയ്ക്കുന്നു. അത് യഥാക്രമം ആപ്പിൾ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിന്ന് കാസ്റ്റിംഗ് അനുവദിക്കുന്നു.

  • അലക്‌സ ഉപയോഗിച്ച് വോയ്‌സ്-സെർച്ചും പ്ലേബാക്കും നിയന്ത്രിക്കുക

അലക്‌സയുടെ കരുത്തും ഫയർ ടിവിയുടെ കണ്ടെത്തലിൽ ഊന്നിയ അനുഭവവും വഴി, ഷോകളും സിനിമകളും ഗെയിമുകളും വേഗത്തിൽ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് അലക്‌സയ്‌ക്കൊപ്പം റെഡ്മി വോയ്‌സ് റിമോട്ട് ഉപയോഗിക്കാം. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ഭാഷകളിൽ ലളിതമായ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് വിവരങ്ങൾ തിരയാനും സംഗീതം പ്ലേ ചെയ്യാനും സ്മാർട്ട് ഗൃഹോപകരണങ്ങൾ നിയന്ത്രിക്കാനും സുരക്ഷാ ക്യാമറകളുടെ തത്സമയ ഫീഡ് കാണാനും കഴിയും.

  • സ്ട്രീമിംഗിനുപരിയായ ആനന്ദകരമായ അനുഭവങ്ങൾ

റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 108സെ.മീ ഫീച്ചർ പിക്ചർ-ഇൻ-പിക്ചർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഇത് ഉപഭോക്താക്കളെ അലക്സയ്ക്ക് അനുയോജ്യമായ സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ഫീഡ് ടിവിയിൽ മുഴുവൻ സ്‌ക്രീനിലോ പിക്ചർ-ഇൻ-പിക്ചറിലോ ഉള്ളടക്കത്തിന് മുകളിൽ കാണാൻ അനുവദിക്കുന്നു. ഉള്ളടക്കം താൽക്കാലികമായി നിർത്താതെ തന്നെ, ഉപഭോക്താക്കൾക്ക് അവരുടെ അലക്സയ്ക്ക് അനുയോജ്യമായ സുരക്ഷാ ക്യാമറകളിൽ നിന്ന് തത്സമയ കാഴ്‌ച ലഭിക്കുന്നതിന്, അലക്‌സ, എന്നെ മുൻവാതിൽ കാണിക്കൂ” അല്ലെങ്കിൽ “അലക്‌സ, എന്നെ ബേബി മോണിറ്റർ കാണിക്കൂ” എന്ന് പറയാനാകും.

4K ദൃശ്യാനുഭവം

റെഡ്മി സ്മാർട്ട് ഫയർ ടിവി 108സെ.മീയിൽ 4K അൾട്രാ എച്ച്‌ഡി റെസല്യൂഷനോടുകൂടിയ അതിശയിപ്പിക്കുന്ന വ്യക്തതയും അമ്പരപ്പിക്കുന്ന ചിത്രവും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് HDR10, എച്ച്എൽജി എന്നിവയെ യാഥാർത്ഥ്യമാക്കുന്നതിന് പിന്തുണയ്ക്കുന്നു. ഉള്ളടക്ക സ്രഷ്ടാവ് ഉദ്ദേശിച്ചത് പോലെ തന്നെ ഏറ്റവും യഥാർത്ഥമായ നിറവും ദൃശ്യതീവ്രതയും നൽകുന്നു.

ഷവോമി ഇന്ത്യയുടെ സ്വന്തമായ, നെക്സ്റ്റ് ജനറേഷൻ വിവിഡ് പിക്ചർ എഞ്ചിൻ ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. അത് ഒന്നിലധികം കളർ ഗാമറ്റുകളിലും സ്റ്റാൻഡേർഡുകളിലും മെച്ചപ്പെട്ട നിറങ്ങൾ, കോൺട്രാസ്റ്റ്, സാച്ചുറേഷൻ, ബ്രൈറ്റ്നെസ്സ് എന്നിവയുള്ള ജീവസ്സുറ്റ ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഷവോമി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എംഇഎംസി എഞ്ചിൻ - റിയാലിറ്റി ഫ്ലോ പിക്ചർ ഫ്രെയിമുകൾ വിശകലനം ചെയ്യുകയും വേഗതയേറിയ ഉള്ളടക്കം കാണുമ്പോൾ സുഗമവും മങ്ങലില്ലാത്തതുമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്ന ഫ്രെയിമുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നു

പുതിയ ടെലിവിഷൻ ഡോൾബി, ഡിടിഎസ്: വെർച്വൽ X, DTS-HD® സാങ്കേതികവിദ്യ എന്നിവയുടെ പിന്തുണയുള്ള കരുത്തുറ്റ 24-വാട്ട് സ്പീക്കർ സിസ്റ്റം അവതരിപ്പിക്കുന്നു. ഇത് വിപുലമായ ശബ്ദ നിലയിൽ പുതിയ തലത്തിലുള്ള വിശദാംശങ്ങളും വ്യക്തതയും ആഴവും കണ്ടെത്താൻ ഉപഭോക്താവിനെ അനുവദിക്കുന്നു.

കണക്റ്റിവിറ്റി, വേഗത അനുഭവം

ഒരു ക്വാഡ് കോർ A55 പ്രോസസ്സറാണ് റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 108സെ.മീയ്ക്ക് കരുത്ത് പകരുന്നത്. അത് ഉള്ളടക്കത്തിന്റെ അസ്വസ്ഥതയുണ്ടാക്കാത്തതും തടസ്സമില്ലാത്തതുമായ ഉപയോഗം സാധ്യമാക്കുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി, ഒപ്റ്റിക്കൽ പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു; കൂടാതെ 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾക്കായി ഒരു എവി, ഇയർഫോൺ പോർട്ട് എന്നിവയുമുണ്ട്.

ഓൾ-ഇൻ-വൺ റിമോട്ട്

ടെലിവിഷനൊപ്പം ഒരു പുതിയ റിമോട്ടും വരുന്നുണ്ട്. അത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലും നിയന്ത്രണത്തിലും ഉപയോഗം എളുപ്പമാക്കുന്നു. ടിവി ഗൈഡ്, പ്ലേ ബാക്ക് നിയന്ത്രണങ്ങൾ, ചാനൽ അപ്/ഡൗൺ, മ്യൂട്ട്, ജനപ്രിയ ആപ്പുകളിലേക്കുള്ള ഷോർട്ട്കട്ട് തുടങ്ങിയ ബട്ടണുകൾ ഉണ്ട്. പ്രത്യേകമായുള്ള അലക്‌സ ബട്ടൺ അമർത്തിപ്പിടിച്ച് വോയ്‌സ് കമാൻഡ് നൽകിക്കൊണ്ട് എളുപ്പത്തിൽ ചാനലുകൾ മാറാനും ആപ്പുകൾ തുറക്കാനും ടൈറ്റിലുകൾ തിരയാനും കഴിയും.

വിലയും ലഭ്യതയും

റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 108സെ.മീ പ്രത്യേക പ്രാരംഭ വിലയായ 24,999 രൂപയ്ക്ക് Mi.com, Amazon.in എന്നിവിടങ്ങളിൽ ലഭ്യമാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് 1 വർഷത്തെ സൗജന്യമായ ദീർഘിപ്പിച്ച വാറന്റി ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്താം.

ഉൽപ്പന്നത്തിന്റെ ചിത്രങ്ങൾ ഇവിടെ ലഭിക്കും.

Related Topics

Share this story