ക്രിസ്തുമസ് സ്പെഷ്യൽ - ചെമ്മീൻ ബിരിയാണി | Prawn Biryani

കേക്കുകളുടെ മേളം പോലെതന്നെ പ്രധാനമാണ് ക്രിസ്തുമസിന് ബിരിയാണിയും.
Image Credit : Google
Updated on

കേക്കുകളുടെ മേളം പോലെതന്നെ പ്രധാനമാണ് ക്രിസ്തുമസിന് ബിരിയാണിയും. ചിക്കനും മട്ടനും ബീഫും ഫിഷും മാത്രമല്ല, ചെമ്മീൻ ബിരിയാണിയും ഉണ്ടാക്കാം. കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അതീവ രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാം.

ചേരുവകൾ

ചെമ്മീൻ മസാലക്ക് ആവശ്യമായ ചേരുവകൾ

മുളകുപൊടി - 2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

ജീരകപ്പൊടി - 1/2 ടീസ്പൂൺ

പുതിനയില അരിഞ്ഞത് - 1/4 കപ്പ്

മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തൈര് - 2 ടേബിൾസ്പൂൺ

നാരങ്ങ നീര് - പകുതി നാരങ്ങ

ബിരിയാണി തയാറാക്കാൻ ആവശ്യമായ ചേരുവകൾ

നെയ്യ് - 1 ടേബിൾസ്പൂൺ

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

ബേ ലീഫ് - 1

കറുവപ്പട്ട - 1 കഷണം

ഗ്രാമ്പൂ - 4

ഏലക്ക -2

സവാള - 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

തക്കാളി - 2

പുതിനയില അരിഞ്ഞത് - 1/4 കപ്പ്

മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ബിരിയാണി മസാല - 2 ടീസ്പൂൺ

തൈര് - ഒന്നര ടേബിൾസ്പൂൺ

വെള്ളം - 2, 3/4 കപ്പ്

ഉപ്പ് പാകത്തിന്

ബസുമതി അരി - 2 കപ്പ്

Image Credit : Google

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചെമ്മീനിൽ മസാലയുടെ എല്ലാ ചേരുവകളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

ഇത് ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.

ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് 1 ടേബിൾസ്പൂൺ നെയ്യും 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചു ചൂടാകുമ്പോൾ ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേർത്തു ചെറുതായി വഴറ്റുക.

ശേഷം 2 സവാള അരിഞ്ഞതും 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ട് തക്കാളി അരിഞ്ഞതും കാൽ കപ്പ് മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടിയും ബിരിയാണി മസാലയും കൂടി ചേർത്തു വഴറ്റുക.

ഇനി മാരിനേറ്റ് ചെയ്തു വച്ച ചെമ്മീനും ചേർത്തു പകുതി വേവാകുന്നതു വരെ വേവിക്കുക. ഇതിലേക്കു രണ്ടര കപ്പ് വെള്ളം കൂടി ഒഴിച്ചു നന്നായി തിളയ്ക്കുമ്പോൾ 30 മിനിറ്റു കുതിർത്ത ബസ്മതി അരി ഇട്ട് കൊടുക്കാം. എല്ലാം കൂടി നന്നായി തിളപ്പിക്കുക.

ശേഷം പ്രഷർ കുക്കർ അടച്ചു 10 മിനിറ്റു ചെറിയ തീയിൽ വേവിക്കാം. കുക്കറിന്റെ ആവി പോകുമ്പോൾ ബിരിയാണി റെഡി.

Related Stories

No stories found.
Times Kerala
timeskerala.com