അതീവ രുചിയിൽ കൂന്തൽ റോസ്റ്റ് തയ്യാറാക്കാം | Koonthal roast

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് കൂന്തൽ അഥവാ കണവ കൊണ്ടുള്ള വിഭവങ്ങൾ.
Image Credit: Social Media
Updated on

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് കൂന്തൽ അഥവാ കണവ കൊണ്ടുള്ള വിഭവങ്ങൾ. കൂന്തൽ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. കറി, ഫ്രൈ, റോസ്റ്റ്, അങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. അധികം മസാലക്കൂട്ടുകൾ ചേർക്കാതെ കൂന്തൽ റോസ്റ്റ് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ:

മാരിനേറ്റ് ചെയ്യാൻ

വൃത്തിയാക്കിയ കൂന്തൾ - 1 കിലോഗ്രാം

മുളക് പൊടി – 2 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

ചില്ലിക്കാവശ്യമായ ചേരുകൾ

ഉള്ളി - 2 ചെറുതായി അരിഞ്ഞത്

കാപ്സിക്കം – 1 ചെറുതായി അരിഞ്ഞത്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 ടേബിൾസ്പൂൺ

പച്ചമുളക് – 2 ചതച്ചത്

കുരുമുളകു പൊടി – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു കടായി അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ച കൂന്തൾ ഇട്ട് വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വേവിക്കുക. വെന്തു കഴിയുമ്പോൾ മാറ്റി വയ്ക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ഇട്ട് ചുവന്ന കളറാകുന്നതു വരെ വഴറ്റി എടുക്കുക. ഇതിലേക്കു കാപ്സിക്കം പൊടിയായി അരിഞ്ഞതും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേർത്തു നന്നായി വഴറ്റുക. വേവിച്ചു വച്ച കൂന്തൾ ഇതിലേക്കു ചേർത്തു വെള്ളത്തിന്റെ അംശം ഇല്ലാതാകുന്നതു വരെ തീ കൂട്ടി വച്ച് ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്കു കുരുമുളകു പൊടി ചേർത്ത് ഒന്നു കൂടി വഴറ്റി ചെറുചൂടോടെ വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com