

ക്രിസ്തുമസിന് ചക്കപ്പഴം ചേർത്തൊരു സ്പെഷൽ കേക്ക് തയ്യാറാക്കിയാലോ? വീട്ടുകാര്‍ക്കും വിരുന്നുകാർക്കും മധുരം വിളമ്പാൻ ഒരു സ്പെഷ്യൽ രുചിക്കൂട്ട്.
ചേരുവകൾ
1. ചക്കപ്പഴം അരച്ചത് - അരക്കപ്പ്
2. വെണ്ണ - കാൽ കപ്പ്
പാൽ - അരക്കപ്പ്
പഞ്ചസാര - അരക്കപ്പ്
3. മൈദ - അരക്കപ്പ്
കൊക്കോപൊടി - കാൽ കപ്പ്
ബേക്കിങ് സോഡ, ബേക്കിങ് പൗഡർ - അര ചെറിയ സ്പൂൺ വീതം
ഉപ്പ് - ഒരു നുള്ള്
4. മുട്ട – രണ്ട്
വനില എസന്‍സ് - അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ വെണ്ണയും പാലും പഞ്ചസാരയും ചൂടാക്കുക. പഞ്ചസാര നന്നായി അലിഞ്ഞശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടാറാനായി മാറ്റി വയ്ക്കുക.
മറ്റൊരു പാത്രത്തിൽ മൈദ, കൊക്കോ പൗഡർ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഇടഞ്ഞു യോജിപ്പിച്ചു മാറ്റി വയ്ക്കുക.
ഒരു വലിയ പാത്രത്തിൽ മുട്ട, വനില എസൻസ് ചേർത്തടിച്ചു യോജിപ്പിച്ച ശേഷം ചക്ക അച്ചത് ചേർത്തു വീണ്ടും യോജിപ്പിക്കുക.
ഇതിലേക്ക് വെണ്ണ – പാൽ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക.
ഇനി മൈദ മിശ്രിതം ചേർക്കാം. കുറേശ്ശെയായി മൈദ മിശ്രിതം ചേർത്ത് മെല്ലേ ഇളക്കി യോജിപ്പിച്ചെടുക്കണം.
ഇതൊരു മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 40 മിനിറ്റ് വേവിക്കുക.
ചൂടാറിയശേഷം മുറിച്ചു വിളമ്പാം.