മുട്ട കൊണ്ടുള്ള ഒരു വ്യത്യസ്ത വിഭവം - 'മുട്ട പൊട്ടിത്തെറിച്ചത്' | mutta pottitherichathu

മുട്ട കൊണ്ടുള്ള ഒരു വ്യത്യസ്ത വിഭവമാണിത്.
Image Credit: Social Media
Published on

എന്തിലും ഏതിലും വെറൈറ്റി ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അത് ഭക്ഷണത്തിന്റെ കാര്യത്തിലായാലും വസ്ത്രത്തിന്റേതായാലും എല്ലാത്തിലും വെറൈറ്റി കണ്ടെത്താൻ മലയാളിക്ക് ഭയങ്കര ത്വരയാണ്. അത്തരത്തിൽ അടുത്ത കാലത്ത് വന്ന ഒരു ഭക്ഷണമാണ് 'മുട്ട പൊട്ടിത്തെറിച്ചത്'. മുട്ട കൊണ്ടുള്ള ഒരു വ്യത്യസ്ത വിഭവമാണിത്. എന്നാൽ വളരെ രുചികരവും ആണ്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

മുട്ട -5 എണ്ണം

ബ്രെഡ് -5 പീസ്

എണ്ണ -1/2 ലിറ്റർ

സവാള -4 എണ്ണം

തക്കാളി -2 എണ്ണം

മുളക് പൊടി-2 സ്പൂൺ

മഞ്ഞൾ പൊടി -1 സ്പൂൺ

ഗരം മസാല -1 സ്പൂൺ

ഉപ്പ് -1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മസാല തയ്യാറാക്കാനായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് സവാളയും തക്കാളിയും മുളകുപൊടിയും മഞ്ഞൾപൊടിയും ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റുക. ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് മുട്ട പുഴുങ്ങിയത് കൈകൊണ്ട് പൊടിച്ച് ചേർത്തുകൊടുത്ത് നന്നായിട്ട് കട്ടിയിലാക്കി വയ്ക്കുക.

ഇനി ആവിയിൽ വേവിച്ചെടുത്ത ബ്രെഡിനെ ഒരു ഗ്ലാസ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം ഇതിനുള്ളിലായി മസാല വെച്ചുകൊടുത്തതിന് ശേഷം മുകളില്‍ മറ്റൊരു ബ്രഡും കൂടി വച്ചു കൊടുത്തതിനുശേഷം നന്നായി പ്രസ് ചെയ്തെടുക്കുക. ഇനി ഇതിന് മുകളില്‍ മുട്ട നന്നായിട്ട് ഒന്ന് ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം ഒന്ന് ബ്രെഡ് ക്രോസിൽ മുക്കിയെടുക്കുക. അതിനുശേഷം സമൂസ ഷീറ്റ് ഒന്ന് നീളത്തിൽ ചെറുതായിട്ട് കട്ട് ചെയ്തെടുത്തതിലേക്ക് ഇതൊന്ന് പ്രസ് ചെയ്തതിനുശേഷം എണ്ണയിലേയ്ക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com