Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Kerala

തിരുവല്ലയിൽ 19കാരനായ നഴ്സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ | Nursing student

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.(19-year-old nursing student found dead inside house in Thiruvalla) ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഫോൺ കഴിഞ്ഞ...

ചെമ്മാട് സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവം: അഞ്ചിലധികം പ്രതികളുണ്ടാകുമെന്ന് പോലീസ്; മുഖ്യസൂത്രധാരൻ കർണാടക സ്വദേശിയെന്ന് സൂചന | Explosives

മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കുകളുടെ മറവിൽ ലോറിയിൽ കടത്തിയ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അഞ്ചിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. നിലവിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.(Explosives seized from lorry in Malappuram, Police say there may be more than...

‘തുടർഭരണം വന്നാൽ ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം ഇല്ലാതാകും, സച്ചിദാനന്ദൻ്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമർശനവും ഉൾക്കൊള്ളും’: MV ഗോവിന്ദൻ | K Satchidanandan

കോഴിക്കോട്: എൽ.ഡി.എഫിന് വീണ്ടും ഭരണത്തുടർച്ച ലഭിച്ചാൽ പാവപ്പെട്ടവർ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് എം.വി. ഗോവിന്ദൻ. അതോടെ 'പാവപ്പെട്ടവർ' വികസിത രാജ്യങ്ങളേക്കാൾ മേലെയായിരിക്കും ജനങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. (Will accept any criticism, MV Govindan on K Satchidanandan's statement) ഭരണത്തുടർച്ചയുണ്ടായാൽ കേരളത്തിലെ ജനങ്ങൾ വികസിത-അർദ്ധവികസിത രാജ്യങ്ങളെക്കാൾ ഉയർന്ന ജീവിതനിലവാരം കൈവരിക്കും. പാവങ്ങൾ...

‘ജനാധിപത്യത്തിൽ മുന്നണികൾ മാറിമാറി വരണം, ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, ഗുരുവിൻ്റെ തത്വങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഒരാളെ ഗുരുവിനേക്കാൾ മഹാൻ എന്ന് പറയുന്നത് ഭൂഷണമല്ല’: K സച്ചിദാനന്ദൻ | Democracy

തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Fronts should alternate in democracy, says K Satchidanandan) ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ അറിയാതെ...

‘ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ അനാസ്ഥ കാട്ടി, തിരുത്തണം’: CPIM സംസ്ഥാന നേതൃത്വം | CPIM

തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയിൽ കീഴ്ഘടകങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സി പി ഐ എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിശ്ചയിച്ചതുപോലെ പരിപാടി പൂർത്തിയാക്കാൻ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടിക്ക് പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.(Subordinates have shown negligence in home visits, says CPIM state leadership) ജനുവരി 1...

മാവേലി എക്സ്‌പ്രസിൽ ടി.ടി.ഇക്ക് നേരെ അതിക്രമം: മട്ടാഞ്ചേരി സ്വദേശി പിടിയിൽ | TTE

ആലപ്പുഴ: തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ ടി ടി ഇയെ മർദ്ദിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിൽ (24) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഇയാൾ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്യാൻ തുനിഞ്ഞത്.(Assault on TTE on Maveli Express, Man arrested) ഞായറാഴ്ച...

സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം: പവന് ഒറ്റയടിക്ക് 1640 രൂപ കൂടി | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,480 രൂപയായി ഉയർന്നു.(Kerala Gold price hiked, know about today's rate) ഗ്രാമിന് 205 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് 14,560 രൂപയാണ് ഇന്നത്തെ നിരക്ക്....

‘സീറ്റ് വിഭജനം വൈകിക്കുന്നത് തന്ത്രപരമായ നീക്കം’: VD സതീശൻ | Seat sharing

കണ്ണൂർ: യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നീളുന്നത് മുന്നണിയുടെ ബോധപൂർവ്വമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Delaying seat sharing is a strategic move, says VD Satheesan) ആഗ്രഹിച്ചാൽ 24 മണിക്കൂറിനുള്ളിൽ സീറ്റ് വിഭജനം...

പ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം.(BJP councilors head to Delhi to meet PM Modi, R Sreelekha not...

രേഖകളില്ലാതെ ഒലവക്കോട്ട് എത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു: മതസ്ഥാപനത്തിന് നിയമസാധുതയില്ലെന്ന് കണ്ടെത്തൽ | Children

പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ ബിഹാറിലേക്ക് തന്നെ തിരിച്ചയച്ചു. ഇവരെ കോഴിക്കോട്ടെ ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. (21 children who arrived in Palakkad without documents sent back to Bihar) എന്നാൽ കുട്ടികളെ ഈ സ്ഥാപനത്തിന് നിയമപരമായ അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജനുവരി 10-നാണ്...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img