

ബെർലിൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി ജർമനി. എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി വിജയിച്ചത്. മത്സരത്തിന്റെ 64-ാം മിനിറ്റിൽ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ജാമി ലെവലിംഗ് ആണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്.
വിജയത്തോടെ പ്രാഥമിക റൗണ്ടിൽ ജർമനിക്ക് പത്ത് പോയിന്റായി. ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ജർമനി. അഞ്ച് പോയിന്റുള്ള നെതർലൻഡ്സ് ആണ് രണ്ടാമത്.