ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മരിച്ചിട്ട് ഇന്ന് ഒരാണ്ട്

maradona
 മൈതാനങ്ങളില്‍ അത്ഭുതം തീര്‍ത്ത, രാജ്യത്തിന്റെ പ്രൗഢി ലോകാന്തരങ്ങളിലെത്തിച്ച, അര്‍ജന്റീനയുടെ സ്വന്തം രാജകുമാരന്‍ സാക്ഷാല്‍ ഡിഗോ മറഡോണ മരിച്ചിട്ട് ഇന്ന് ഒരാണ്ട്.  16-ാം വയസില്‍ അര്‍ജന്റീന കുപ്പായമണിഞ്ഞ അത്ഭുത ബാലന്‍ പിന്നീട് ഫുട്‌ബോള്‍ ദൈവമായതിന് പിന്നിൽ വലിയ പോരാട്ടത്തിന്റെ കഥയാണുള്ളത് .1986ൽ അർജന്റീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത് ഫുട്​ബാൾ ആരാധകരുടെ മനസ്​ കീഴടക്കിയ താരമാണ് മറഡോണ.അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.1986 ലെ ലോകകപ്പ് മത്സരമായിരുന്നു മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ വഴിത്തിരിവായത്. മറഡോണയുടെ നേത‌ൃത്വത്തിൽ കളിച്ച അർജന്റീന അവസാന മത്സരത്തിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കപ്പ് നേടുകയായിരുന്നു. ഈ മത്സരത്തിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

Share this story