Times Kerala

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച രാഹുല്‍ ദ്രാവിഡിന് ഭാരത്‌രത്ന നല്‍കണമെന്നാവശ്യപ്പെട്ട് സുനില്‍ ഗവാസ്കർ

 
ദ്രാവിഡ്
മുംബൈ: ഇന്ത്യയ്ക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന്‍ ആണ് രാഹുല്‍ ദ്രാവി‍ഡ്. ഇദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്‌രത്ന നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍ രംഗത്തെത്തി. ഗവാസ്‌കർ ഈ ആവശ്യവുമായെത്തിയിരിക്കുന്നത് ദ്രാവിഡിൻ്റെ പരിശീലകനെന്ന നിലയില്‍ ടി20 ലോകകപ്പ് നേടിയ നേട്ടം മാത്രം പറഞ്ഞല്ല, മറിച്ച് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങള്‍ കൂടി കണക്കിലെടുത്താണ്. അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ മാനിച്ച് ദ്രാവിഡിന് കേന്ദ്രസര്‍ക്കാര്‍ ഭാരത്‌രത്ന സമ്മാനിക്കുകയാണെങ്കില്‍, അത് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച ബഹുമതിയാകുമെന്നാണ് ഗവാസ്‌കർ പറഞ്ഞത്. ദ്രാവിഡ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച മൂന്ന് നായകന്‍മാരില്‍ ഒരാളാണ്. 

Related Topics

Share this story