'ഹാട്രിക്' മാജികുമായി റൊണാള്‍ഡോ; പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം

ഹാട്രിക് മാജികുമായി റൊണാള്‍ഡോ; പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം
 പോര്‍ട്ടോ: കരിയറിലെ 58-ാം ഹാട്രിക് സ്വന്തമാക്കി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലക്‌സംബര്‍ഗിനെതിരെയായിരുന്നു താരത്തിന്റെ ഈ നേട്ടം. മത്സരത്തിൽ പോര്‍ച്ചുഗൽ വിജയവും സ്വന്തമാക്കി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

Share this story