Times Kerala

മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​രവും, കേ​ര​ള വോ​ളി​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​നു​മാ​യ നെ​യ്യ​ശേ​രി ജോ​സ് അ​ന്ത​രി​ച്ചു

 
നെയ്യശേരി ജോസ്
ഇ​ടു​ക്കി: മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​രം നെയ്യശേരി ജോസ് അന്തരിച്ചു. കേ​ര​ള വോ​ളി​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​നു​മായിരുന്നു അദ്ദേഹം. വീ​ടി​ന് സ​മീ​പം കു​ഴ​ഞ്ഞ് വീണ ഇദ്ദേഹത്തെ ഉ​ട​ന്‍ തന്നെ ക​രി​മ​ണ്ണൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു. 78ആം വയസ്സിലാണ് അന്ത്യം. ജോസ് ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഇദ്ദേഹം റെ​യി​ല്‍​വേ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രുന്നു. തുടർന്ന് ഈ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ആലുവ എഫ് എ സി ടിയിലെത്തുന്നത്. കേരളത്തിന് വേണ്ടി ഒൻപത് വർഷം കളിച്ച ജോസ്, ര​ണ്ടു​വ​ര്‍​ഷം ഇ​ന്ത്യ​യ്ക്കായും ക​ളിക്കളത്തിലിറങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ആണ് സംസ്കാരം. 

Related Topics

Share this story