Times Kerala

ഗോ​ൾ​വേ​ട്ട​യി​ൽ ര​ണ്ടാ​മ​തെ​ത്തി മെസ്സി: മുന്നിൽ റൊണാൾഡോ മാത്രം!

 
ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ച് മെസ്സി
ന്യൂ​ജ​ഴ്സി: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ മ​റ്റൊ​രു നേട്ടം കൂടി സ്വായത്തമാക്കി സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെസ്സി. താരം ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളു​ക​ള്‍ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മെസ്സിക്ക് ഈ നേട്ടത്തിലെത്താനായത് ന്യൂ​ജ​ഴ്‌​സി​യി​ല്‍ ന​ട​ന്ന കോ​പ്പ അ​മേ​രി​ക്ക സെ​മി ഫൈ​ന​ലി​ല്‍ കാ​ന​ഡ​യ്‌​ക്കെ​തി​രേ ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് മെസ്സി പിന്നിലാക്കിയിരിക്കുന്നത്. ഇ​റാ​ൻ മു​ൻ താ​രം അ​ലി ദേ​യി​യെ​യാ​ണ്. 149 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി108 അ​ന്താ​രാ​ഷ്ട്ര ഗോ​ളു​ക​ൾ ആണ് താരം നേടിയിരിക്കുന്നത് . മെസ്സി സെമി ഫൈനലിൽ നേടിയത് ത​ന്‍റെ 14-ാം കോ​പ്പ അ​മേ​രി​ക്ക ഗോ​ളും 2024 ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ ഗോ​ളു​മാ​ണ്. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന ഫൈ​ന​ലി​ല്‍ നേ​രിടുന്നത് വ്യാ​ഴാ​ഴ്ച കൊ​ളം​ബി​യ - ഉ​റു​ഗ്വെ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യാ​ണ്. പട്ടികയിൽ ഒന്നാം സ്ഥാനം അടക്കിവാഴുന്നത് പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യാ​ണ്. 207 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 130 ഗോ​ളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. നാലാം സ്ഥാനത്തുള്ളത് ഇ​ന്ത്യ​ന്‍ മു​ന്‍ താ​രം സു​നി​ല്‍ ഛേത്രി​യാ​ണ്. 151 മ​ത്സ​ര​ങ്ങ​ളി​ല്‍ നിന്ന് 94 ഗോ​ളാ​ണ് അദ്ദേഹത്തിൻ്റെ സ്വന്തമായുള്ളത്. 

Related Topics

Share this story