മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍
May 25, 2023, 13:16 IST

ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി.സിന്ധുവും മലയാളി താരം എച്ച്.എസ്.പ്രണോയിയും മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.വനിതാ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധു ജപ്പാന്റെ ആയ ഒഹോരിയെയാണ് തകര്‍ത്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-16, 21-11.