Times Kerala

ജിംനാസ്റ്റിന്‍റെ മെഡല്‍ തിരിച്ചെടുത്തു: ചതിച്ചത് ജലദോഷത്തിന്‍റെ മരുന്ന്!

 
ആൻഡ്രിയ
പാരീസ്: റുമാനിയയുടെ ആന്‍ഡ്രിയ മദലീന റാഡുകാന്‍  ചെറുപ്പത്തിലേ ജിംനാസ്റ്റിക്സില്‍ കഴിവു തെളിയിച്ച താരമാണ്. റൊമാനിയന്‍ ജൂനിയര്‍ നാഷണല്‍ ഫാക്കല്‍റ്റിയില്‍ നിന്ന് 12 വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ പരിശീലനം നേടിയ താരം, ലോക ചാമ്പ്യന്‍‌ഷിപ്പടക്കമുള്ള വേദികളില്‍ തിളങ്ങിയിരുന്നു. 2000ത്തില്‍ സിഡ്നിയില്‍ നടന്ന ഒളിമ്പിക്സില്‍ ആൻഡ്രിയ റൊമാനിയക്ക് വേണ്ടി മത്സരിക്കാനെത്തിയിരുന്നു. സിഡ്‌നി ഒളിമ്പിക്സിൽ താരം സ്വർണം നേടുകയുമുണ്ടായി. ആൻഡ്രിയ വ്യക്തിഗത ഇനത്തില്‍ വെള്ളിയും ഓള്‍റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണവുമാണ് നേടിയത്. എന്നാൽ, പിറ്റേ ദിവസം, ഉത്തേജക പരിശോധനാഫലത്തിൽ പരാജയപ്പെട്ട താരത്തിൻ്റെ സ്വർണമെഡൽ തിരിച്ചെടുക്കുകയും ഇവരെ അയോഗ്യയാക്കുകയുമായിരുന്നു. വിനയായത് ജലദോഷത്തിന് കഴിച്ച മരുന്നായിരുന്നു. ആന്‍ഡ്രിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത് മത്സരത്തിന്‍റെ തലേദിവസം റൊമാനിയന്‍ ടീം ഫിസിഷ്യന്‍ കൊടുത്ത മരുന്ന് കഴിച്ചതിനെ തുടര്‍ന്നായിരുന്നു. മരുന്ന് ഇവരുടെ പ്രകടനത്തെ ബാധിക്കുന്നതല്ലായിരുന്നുവെങ്കിലും നിരോധിത രാസവസ്തുവായ സ്യൂഡോഎഫിഡ്രിന്‍ ആന്‍ഡ്രിയയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. 

Related Topics

Share this story