Times Kerala

ബാറ്റിംഗ് കോച്ചായി കൊല്‍ക്കത്തയിലെ വിശ്വസ്തനെ വേണമെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

 
ലോകകപ്പ് ക്രിക്കറ്റ് :സെമിയിൽ എത്തുന്ന ടീമുകളെ പ്രഖ്യാപിച്ച് ഗൗതം ഗംഭീർ
മുംബൈ: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്തിയ ഗൗതം ഗംഭീറിന്‍റെ സഹായികളെക്കുറിച്ചുള്ള നിര്‍ണായക സൂചന പുറത്ത്. അഭിമുഖത്തിനെത്തിയപ്പോൾ തന്നെ ഗംഭീർ തന്‍റെ സഹ പരിശീലകരെ നിയമിക്കാന്‍ പൂര്‍ണ അധികാരം നല്‍കണമെന്ന് ബി സി സി ഐ ഉപദേശക സമിതിക്ക് മുൻപിൽ ഉപാധി വെച്ചിരുന്നതായാണ് സൂചന. സഹപരിശീലക സ്ഥാനത്തേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരുടെ പേരാണ് ഗംഭീര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ആണ് റിപ്പോർട്ട്. ബാറ്റിംഗ് കോച്ച് ആയല്ല, മറിച്ച് സഹപരിശീലകനായാണ് അദ്ദേഹം അഭിഷേക് നായരുടെ പേര് നിർദേശിച്ചിരിക്കുന്നത്. ഗംഭീര്‍ തന്നെയാണ് ബാറ്റിംഗ് പരിശീലകന്‍റെ ഉത്തരവാദിത്തം വഹിക്കുന്നത്. ബൗളിംഗ് പരിശീലകൻ എന്ന നിലയിൽ ചർച്ചകളിൽ നിറയുന്നത് മുന്‍ ഇന്ത്യന്‍ താരവും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ ഗംഭീറിന്‍റെ സഹതാരവുമായിരുന്ന സഹീര്‍ ഖാന്‍റെ പേരാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. 

Related Topics

Share this story