വനിത ലോകകപ്പ് ഫുട്ബാള്‍ : ബ്രസീലിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു

വനിത ലോകകപ്പ് ഫുട്ബാള്‍ : ബ്രസീലിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു

ഫ്രാന്‍സ്: ഫ്രാന്‍സില്‍ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ ബ്രേസിയലിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു. അട്ടിമറി വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ ബ്രസീലിനെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ ഇരുപത്തിയേഴാം മിനിറ്റില്‍ ബ്രസീല്‍ ആണ് ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റിലും ബ്രസില്‍ ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. എന്നാല്‍ പിന്നീട് ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് കഴിച്ചവെച്ചത്. 46,58,66 എന്നീ മിനിറ്റുകളില്‍ ഓസ്‌ട്രേലിയ ഗോളുകള്‍ നേടി.

Share this story