കോപ്പ അമേരിക്ക; ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണമില്ല

കോപ്പ അമേരിക്ക; ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണമില്ല

റിയോഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിനു കൊടികയറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശവാര്‍ത്തയാണ് വന്നിരിക്കുന്നത്. ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെ നടക്കുന്ന ടൂര്‍ണമെന്റിന് ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണമില്ല.

അര്‍ജന്റീനയും ബ്രസീലും അടക്കം 12 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റ് ബ്രസീലിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുന്നത്.

കോപ്പയുടെ തത്സമയ സംപ്രേഷണത്തില്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച സ്റ്റാര്‍ സ്പോര്‍ട്സ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ പിന്‍മാറുകയായിരുന്നു. സോണി സ്പോര്‍ട്സ് ആകട്ടെ സംപ്രേക്ഷണ അവകാശം ലഭിക്കാന്‍ ഉയര്‍ന്ന തുക മുടക്കാന്‍ തയാറല്ല എന്നതുകൊണ്ട് തന്നെ ഇന്ത്യന്‍ സംപ്രേഷണം ഉണ്ടാകില്ല.

Share this story