കോപ്പ അമേരിക്ക: ഇക്വഡോറിനെ തകർത്ത ഉറുഗ്വേ

കോപ്പ അമേരിക്ക: ഇക്വഡോറിനെ തകർത്ത ഉറുഗ്വേ

ബ്രസീല്‍: ബര്‍സീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ മല്‍സരത്തില്‍ ഇന്ന് ഉറുഗ്വേ ഇക്വഡോറിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ ഉറുഗ്വേ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഉറുഗ്വേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്വഡോറിനെ വെറും കാഴ്ചക്കാരായി നിര്‍ത്തി ഗ്രൗണ്ട് നിറഞ്ഞ് കളിക്കുകയായിരുന്നു ഉറുഗ്വേ.

ഒന്നാം പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി ഉറുഗ്വേ പോയിന്റ് നിലയില്‍ ഒന്നമാത്തെത്തി. മത്സരം തുടങ്ങി ആറാം മിനിറ്റില്‍ നിക്കോളാസ് ഉറുഗ്വേയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.പിന്നീട് 33,44,78 എന്നീ മിനിറ്റുകളില്‍ അവര്‍ ഗോളുകള്‍ നേടി. എഡിന്‍സണ്‍, ലൂയിസ്, അര്‍തുറോ എന്നിവരാണ് ബാക്കി മൂന്ന് ഗോളുകള്‍ നേടിയത്.

Share this story