ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍

ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍

സാവോപോളോ: ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. അദ്ദേഹത്തിന്റെ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കവേ ആസിഡ് റിഫ്‌ലക്‌സ് കാരണമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.വന്‍കുടലിലെ മുഴ നീക്കം ചെയ്യാന്‍ ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതെസമയം ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പെലെ തന്നെ അറിയിച്ചിരുന്നു . എന്നാല്‍, ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story