അണ്ടർ 19 ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

അണ്ടർ 19 ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

റഷ്യൻ: റഷ്യയിൽ നടന്ന അണ്ടർ 19 ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം തോൽവി. മോൽഡോവയോടാണ് ഇന്ത്യ തോറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ആദ്യ ഗോൾ നേടി ലീഡ് നിലനിർത്തിയത് ഇന്ത്യ ആയിരുന്നു എന്നാൽ പിന്നീട് ആ ലീഡ് രണ്ടാം പകുതിയിൽ മോൽഡോവ നേടി വിജയിക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് അവർ ഗോളുകൾ നേടിയത്.

ഇന്ത്യക്ക് വേണ്ടി രോഹിത് ദാനു ആണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ റഷ്യയോട് തോറ്റിരുന്നു. ബൾഗേറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Share this story