

എ.ഐ.എഫ്.എഫ് സൂപ്പർ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് തോൽപിച്ച് എഫ്.സി ഗോവ. ഇതോടെ മൂന്ന് സൂപ്പർ കപ്പ് കിരീടം നേടുന്ന ആദ്യ ടീമായി മാറി എഫ്.സി ഗോവ. ഈ വിജയത്തോടെ എഫ്.സി ഗോവ 2026-27 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ടാം പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു.
ഫറ്റോർഡയിലെ സ്‌റ്റേഡിയത്തിൽ നടന്ന മൽസരം ഗോൾരഹിത സമനില ആയതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ എഫ്.സി ഗോവയുടെ ബോർജ ഹെരേര, ഈസ്റ്റ് ബംഗാളിന്റെ മുഹമ്മദ് ബാസിം റാഷിദ്, പി.വി. വിഷ്ണു എന്നിവർക്ക് പെനാൽറ്റി നഷ്ടമായി.