സ്റ്റീവ് സ്മിത്തിനോട് ക്ഷമ ചോദിച്ച്‌ വിരാട് കോഹ്‌ലി

സ്റ്റീവ് സ്മിത്തിനോട് ക്ഷമ ചോദിച്ച്‌ വിരാട് കോഹ്‌ലി

ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ  ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില്‍  കൂവി വിളിച്ച ഇന്ത്യന്‍ ആരാധര്‍ക്കുവേണ്ടി ക്ഷമ ചോദിച്ച് കൊണ്ട്  വിരാട് കോഹ്‌ലി.   കോഹ്‌ലി ഓസീസ് താരത്തോട് ക്ഷമ ചോദിച്ചത് മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് .  തന്റെ രാജ്യത്തെ ആരാധകര്‍ ഒരിക്കലും ലോകത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കപ്പെടാന്‍ പാടില്ലെന്നും കോഹ്‌ലി വ്യക്തമാക്കി .

സ്മിത്ത് ഇപ്പോള്‍ കഠിനമായി അധ്വാനിക്കുന്നുന്നുണ്ടെന്നും കഴിഞ്ഞതൊക്കെ കഴിഞ്ഞു എന്നും സ്മിത്ത് മികച്ച രീതിയില്‍ ഓസ്ട്രേലിയയ്ക്കുവേണ്ടി  കളിക്കുന്നുമുണ്ട് . ഒരുപാട് ഇന്ത്യന്‍ ആരാധകരുണ്ട് ഇവിടെ .ഞാന്‍  അവരെ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല പരിഹസിക്കാനായി എന്നും  സംഭവിച്ചത് തെറ്റാണെന്ന് മനസിലാക്കി അത് ഉള്‍ക്കൊളളുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നതായും കോഹ്‌ലി പറഞ്ഞു .

Share this story