വിക്കറ്റ് പിഴുതെടുത്ത പന്ത് പറന്നത് ബൗണ്ടറിക്ക് പുറത്തേക്ക് ; അപൂർവ്വ കാഴ്ച്ച ആർച്ചറിന്റെ ബോളിംഗിൽ

വിക്കറ്റ് പിഴുതെടുത്ത പന്ത് പറന്നത് ബൗണ്ടറിക്ക് പുറത്തേക്ക് ; അപൂർവ്വ കാഴ്ച്ച ആർച്ചറിന്റെ ബോളിംഗിൽ

ഇംഗ്ലണ്ടും, ബംഗ്ലാദേശും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിനിടെ ആരാധകർ സാക്ഷ്യം വഹിച്ചത് ഒരു കൗതുകക്കാഴ്ചയ്ക്ക് കൂടി. മത്സരത്തിൽ ബംഗ്ലാദേശ് ഓപ്പണർ സൗമ്യ സർക്കാരിന്റെ കുറ്റി തെറിപ്പിച്ച ജോഫ്ര ആർച്ചറിന്റെ പന്ത് നിലം തൊടാതെ ബൗണ്ടറിയിലെത്തിയതാണ് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 387 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ നാലാം ഓവറിലായിരുന്നു ഈ സംഭവം. ഇംഗ്ലണ്ടിന്റെ യുവ സൂപ്പർ താരം ജോഫ്ര ആർച്ചർ, സൗമ്യ സർക്കാരിനെതിരെ എറിഞ്ഞ പന്ത് ബെയിൽസ് തെറിപ്പിക്കുകയും,

തുടർന്ന് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലെത്തുകയുമായിരുന്നു. ആർച്ചറും, ഇംഗ്ലീഷ് ടീമിലെ സഹതാരങ്ങളും വിക്കറ്റ് ആഘോഷം നടത്തുമ്പോൾ ക്യാമറ സൂം ചെയ്തത് പന്തിന്റെ പോക്കായിരുന്നു‌. ഇംഗ്ലണ്ട് കീപ്പർക്ക് മുകളിലൂടെ പറന്ന് നീങ്ങിയ പന്ത് നിലം തൊടാതെ ബൗണ്ടറിയിലെത്തിയതായി റീപ്ലേകളിൽ തെളിയുകയും ചെയ്തു‌.

Share this story