ലോകകപ്പ് ക്രിക്കറ്റ് : ക്രിസ് ഗെയിലിന്റെ വിക്കറ്റ് വിവാദമാകുന്നു

ലോകകപ്പ് ക്രിക്കറ്റ് : ക്രിസ് ഗെയിലിന്റെ വിക്കറ്റ് വിവാദമാകുന്നു

നോട്ടിങ്ഹാം: ഇന്നലെ നടന്ന ഓസ്‌ട്രേലിയ -വെസ്റ്റിൻഡീസ് മത്സരത്തിൽ ക്രിസ് ഗെയിലിന്റെ വിക്കറ്റ് വിവാദമാകുന്നു. ഫ്രീഹിറ്റ് ലഭിക്കേണ്ട ബോളിൽ ആണ് ക്രിസ് ഗെയിൽ ഔട്ട് ആയത്. അമ്പയറിന്റെ അശ്രദ്ധ ആണ് ഇതിന് കാരണം.

മിച്ചൽ സ്റ്റാർക് എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം ബോളിൽ ആണ് ഗെയിൽ ഔട്ട് ആക്കുന്നത്. എന്നാൽ സ്റ്റാർക് എറിഞ്ഞ നാലാം ബോൾ നൊ ബോൾ ആയിരുന്നു. അമ്പയർ ഇത് ശ്രദ്ധിച്ചില്ല. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന ഗെയിൽ ഔട്ട് ആയത് വിൻഡീസിന്റെ തോൽവിക്ക് കാരണമായി. വലിയ വിമർശനമാണ് ക്രിക്കറ്റ് ആരാധകർ ഇതിനെതിരെ ഉന്നയിച്ചിരിക്കുന്നത് .

Share this story