ലോകകപ്പ് കാണാന്‍ സാധിക്കില്ല; ഇംഗ്ലണ്ടിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് തിരിച്ചടി

ലോകകപ്പ് കാണാന്‍ സാധിക്കില്ല; ഇംഗ്ലണ്ടിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് തിരിച്ചടി

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്‍െറ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ഇംഗ്ലണ്ടിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആവേശം ആഘോഷിക്കാനാകുന്നില്ല. ലോകകപ്പ് സംപ്രക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നതാണ് എല്ലാവരെയും നിരാശപെടുത്തിയിരിക്കുന്നത്.

കളിക്കാര്‍ക്കുപോലും ഈ ദുരനുഭവമുണ്ടായി. എതിരാളികളുടെ കളി കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ടീമുകള്‍. സംഭവം വിവാദമായതോടെ 10 രാജ്യത്തെയും ടീം അംഗങ്ങള്‍ക്കും കളികാണാനുള്ള വൗചര്‍ ലഭ്യമാക്കി തടിയൂരിയിരിക്കുകയാണ് ഐസിസി. ഇതോടെ കളിക്കാര്‍ക്ക് മൊബൈലിലും ലാപ്ടോപ്പിലുമൊക്കെ കളി കാണാന്‍കഴിയും.

സ്കൈ സ്പോര്‍ട്സ് നെറ്റ് വര്‍ക്കിനാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ സംപ്രേഷണം അവകാശം നല്‍കിയിരുന്നത്. ഇവരാകട്ടെ ലോകകപ്പിന് ഈടാക്കുന്ന നിരക്ക് വളരെ കൂടുതലാണ്. നേരത്തേ ബിബിസിക്കായിരുന്നു ലോകകപ്പ് സംപ്രേഷണ അവകാശം.സര്‍ക്കാര്‍ പിന്തുണയോടെ സൗജന്യമായാണ് ബിബിസി ചാനല്‍ ലഭ്യമാക്കിയിരുന്നത്.

Share this story