റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ; ഇത്തവണ പിന്നിലാക്കിയത് സാക്ഷാൽ ‘ധോണിയെ’.!!

റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ; ഇത്തവണ പിന്നിലാക്കിയത് സാക്ഷാൽ ‘ധോണിയെ’.!!

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരെ സെഞ്ചുറി നേട്ടത്തോടൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന് റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. നേരത്തെ എം.എസ് ധോണിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്.

356 സിക്‌സാണ് രോഹിത് നേടിയിരിക്കുന്നത്. 355 സിക്‌സാണ് ധോണിയുടെ പേരില്‍ ഉള്ളത്. ടെസ്റ്റില്‍ 32, ഏകദിനത്തില്‍ 223, ട്വന്റി 20-യില്‍ 102 എന്നിങ്ങനെയാണ് രോഹിത്തിന്റെ സിക്‌സര്‍ നേട്ടം.

പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയാണ് രോഹിത് മടങ്ങിയത്. 113 ബൗളില്‍ 140 റണ്‍സെടുത്താണ് പുറത്തായത്. രോഹിതിന്റെ 24 -ാം ഏകദിന സെഞ്ചുറിയാണിത്. ലോകകപ്പിലെ രണ്ടാമത്തെ സെഞ്ചുറിയും. ആദ്യ സെഞ്ചുറി ദക്ഷണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു.

Share this story