പാകിസ്ഥാനെതിരായ വിജയം ആഘോഷിക്കുന്ന സിവയും ഋഷഭ് പന്തും; കിടിലൻ വീഡിയോ വൈറൽ

പാകിസ്ഥാനെതിരായ വിജയം ആഘോഷിക്കുന്ന സിവയും ഋഷഭ് പന്തും; കിടിലൻ വീഡിയോ വൈറൽ

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ടീം ഇന്ത്യ ഗംഭീര വിജയമാണ് നേടിയെടുത്തത്.
ഇന്ത്യൻ ടീമിന് പിന്തുണയുമായി ഇന്ത്യൻ താരം എംഎസ് ധോണിയുടെ കുടുംബവും മാഞ്ചസ്റ്ററിലെത്തിയിരുന്നു. അതിൽ കാണികളുടെ മനം കവർന്നത് ധോണിയുടെ മകൾ സിവ ധോണിയാണ്.

പാകിസ്ഥാനെതിരായ ഇന്ത്യൻ ടീമിന്റെ വിജയം ഗാലറിയിൽ ഋഷഭ് പന്തിനൊപ്പം ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കൈയ്യിൽ മിഠായിയുമായാണ് പന്ത് സിവയ്‌ക്കൊപ്പം ഇരിക്കുന്നത്. ഇരുവരും മത്സരിച്ച് കൂകിവിളിക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസമാണ് ഋഷഭ് പന്ത് കരുതൽ താരമായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.

Share this story