തുടർച്ചയായി ഏഴ് തവണ മുന്നൂറ് കടന്ന് ഇം​ഗ്ലണ്ട്; സ്വന്തമാക്കിയത് ചരിത്രനേട്ടം

തുടർച്ചയായി ഏഴ് തവണ മുന്നൂറ് കടന്ന് ഇം​ഗ്ലണ്ട്; സ്വന്തമാക്കിയത് ചരിത്രനേട്ടം

ബെം​ഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യ ഇന്നിം​ഗ്സിൽ മുന്നൂറ് റൺസ് പിന്നിട്ടതോടെ ഇം​ഗ്ലീഷ് ക്രിക്കറ്റ് ടീമിനെ തേടിയെത്തിയത് ചരിത്രനേട്ടം. ഏക​ദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങൾ മുന്നൂറിലേറെ റൺസ് നേടിയ ടീമെന്ന നേട്ടമാണ് ലോകകപ്പ് ആതിഥേയരെ തേടിയെത്തിയത്.

ബെം​ഗ്ലാദേശിനെതിരെ ഇം​ഗ്ലണ്ട് മുന്നൂറിലേറെ റൺസ് നേടിയതോടെ തുടർച്ചയായി ഏഴാം മത്സരത്തിലാണ് ഇം​ഗ്ലണ്ട് ഈ നേട്ടം കൈവരിക്കുന്നത്. 2007-ൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ മുന്നൂറ് കടന്ന ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇപ്പോൾ ഇം​ഗ്ലണ്ട് മറികടന്നത്. മെയിൽ നടന്ന പാകിസ്ഥാൻ പരമ്പരയിലെ രണ്ടാം മത്സരം മുതലാണ് ഇം​ഗ്ലണ്ടിന്റെ റൺവേട്ട.

പരമ്പരയിലെ നാല് മത്സരങ്ങളിലും 340-ലേറെ റൺസ് ഇം​ഗ്ലണ്ട് സ്കോർ ചെയ്തു. തുടർന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കെക്കെതിരെ 311 റൺസ് നേടി. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ 334. ഇപ്പോഴിതാ ബെം​ഗ്ലാദേശിനെതിരെ 386 റൺസും.

Share this story