ക്രി​ക്ക​റ്റ് മാച്ചിനായി ഇ​ന്ത്യ​യോ​ട് യാചിക്കില്ല : പാ​ക്കി​സ്ഥാ​ന്‍

ക്രി​ക്ക​റ്റ് മാച്ചിനായി ഇ​ന്ത്യ​യോ​ട് യാചിക്കില്ല : പാ​ക്കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ക്രി​ക്ക​റ്റ് ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ന്‍ ഇ​ന്ത്യ​യോ​ട് യാചിക്കില്ലെന്ന് പാ​ക്കി​സ്ഥാ​ന്‍. ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ലെ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങ​വെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മാ​ന്യതയോടെ മാ​ത്ര​മേ ഇ​ന്ത്യ​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം തു​ട​രാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളു​വെ​ന്ന് പി​സി​ബി അ​ധ്യ​ക്ഷ​ന്‍ എ​ഹ്സാ​ന്‍ മാ​നി പ​റ​ഞ്ഞു. ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ന്ത്യ​യോ​ടു യാ​ചി​ക്കി​ല്ലെ​ന്നും മാ​നി വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ഐ​സി​സി വ​നി​താ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്നും എ​ഹ്സാ​ന്‍ മാ​നി കൂട്ടിച്ചേര്‍ത്തു .2013 ന് ശേഷം ഇ​ന്ത്യ​-പാക് മത്സരങ്ങള്‍ നടന്നിട്ടില്ല .

Share this story