ഐപിഎൽ; ജയം തേടി രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും ഇന്ന് നേർക്കുനേർ

ഐപിഎൽ; ജയം തേടി രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും ഇന്ന് നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്‌സ് പോരാട്ടം. രാത്രി 7.30ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മലയാളിതാരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാനും കെ എൽ രാഹുലിന്റെ കീഴിൽ പഞ്ചാബും ഇന്നിറങ്ങുമ്പോൾ പോയിന്റ് പട്ടികയിൽ പിന്നിലുള്ള ഇരു ടീമുകളും ലക്ഷ്യമിടുന്നത് ജയം മാത്രം.

ഏഴ് കളികളിൽ നിന്ന് ആറുപോയിന്റുമായി രാജസ്ഥാൻ ആറാം സ്ഥാനത്തുള്ളപ്പോൾ എട്ടു കളികളിൽ നിന്ന് ആറു പോയിന്റുമായി പഞ്ചാബ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഈ സീസണിൽ മുൻപ് ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ രാജസ്ഥാനെതിരെ പഞ്ചാബിനായിരുന്നു വിജയം. ആ തോൽവിയ്ക്ക് പകരം വീട്ടുവാനാകും രാജസ്ഥാൻ ഇന്നിറങ്ങുക. ഫോമിലുള്ള സൂപ്പർ താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാണാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് പഞ്ചാബ് കിങ്‌സ് ആരാധകർ. ഐപിഎല്ലിൽ മുഴുവനായി 22 തവണ പഞ്ചാബും രാജസ്ഥാനും നേർക്കുനേർ വന്നപ്പോൾ വിജയം കൂടുതൽ രാജസ്ഥാനൊപ്പമായിരുന്നു. 10 തവണ പഞ്ചാബ് ജയം നേടിയപ്പോൾ 12 തവണ വിജയം രാജസ്ഥാൻ സ്വന്തമാക്കി.

Share this story