ഐപിഎൽ; കോലിപ്പടയെ എറിഞ്ഞിട്ട് കൊൽക്കത്തയ്ക്ക് അനായാസജയം

ഐപിഎൽ; കോലിപ്പടയെ എറിഞ്ഞിട്ട് കൊൽക്കത്തയ്ക്ക് അനായാസജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഒൻപത് വിക്കറ്റിന്റെ അനായാസജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂർ ഉയർത്തിയ 93 റൺസിന്റെ ചെറിയ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത മറികടന്നു.

കൊൽക്കത്തയ്ക്ക് ശുഭ്മാൻ ഗില്ലിന്റെ(48) വിക്കറ്റ് മാത്രമാണ് നഷ്ട്ടമായത്. വെങ്കടേഷ് അയ്യർ(41), ആന്ദ്രേ റസ്സൽ(0) എന്നിവരാണ് പുറത്താകാതെ നിന്നത്. ഗില്ലിനെ യുസ്വേന്ദ്ര ചാഹലാണ് പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിരയിൽ ആർക്കും തന്നെ മികച്ച പ്രകടനം നടത്തുവാൻ സാധിച്ചില്ല. മികച്ച താരങ്ങളായ കോലി(5), ഗ്ലെൻ മാക്‌സ്‌വെൽ(10), എ ബി ഡിവില്ലേഴ്സ്(0), തുടങ്ങിയവർ തീർത്തും നിറം മങ്ങി. 22 റൺസ് നേടിയ യുവതാരം ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. ഐപിഎൽ; കോലിപ്പടയെ എറിഞ്ഞിട്ട് കൊൽക്കത്തയ്ക്ക് അനായാസജയംമൂന്ന് വിക്കറ്റുകൾ വീതം നേടിയ വരുൺ ചക്രവർത്തിയുടെയും ആന്ദ്രേ റസ്സലിന്റെയും മികച്ച പ്രകടനമാണ് ബാംഗ്ലൂർ നിരയെ ചെറിയ സ്‌കോറിൽ വീഴ്ത്തിയത്.ലോക്കി ഫെർഗുസൺ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒന്നും വിക്കറ്റുകൾ വീഴ്ത്തി. ഈ സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയ കൊൽക്കത്ത പട്ടികയിൽ ആറു പോയിന്റുമായിഅഞ്ചാം സ്ഥാനത്താണ്. പരാജയപ്പെട്ടുവെങ്കിലും എട്ടു കളിയിൽ നിന്ന് പത്തു പോയിന്റുള്ള ബാംഗ്ലൂർ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്.

Share this story