ഐപിഎല്‍ പതിനാലാം സീസണ്‍ നാളെ പുനരാരംഭിക്കും

ഐപിഎല്‍ പതിനാലാം സീസണ്‍ നാളെ പുനരാരംഭിക്കും

ഐ.പി.എല്‍ പതിനാലാം സീസണ്‍ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്​ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആണ് നേരിടുന്നത്. യുഎഇ സമയം വൈകീട്ട് ആറിന്​ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്​ മത്സരം. അതേസമയം,സ്​റ്റേഡിയങ്ങളിലെ ടിക്കറ്റ്​ നിരക്ക്​ പുറത്തു വന്നിട്ടുണ്ട്. പല മത്സരങ്ങള്‍ക്കും പല രീതിയിലാണ് ​ടിക്കറ്റ്​ നിരക്ക്​. ഏറ്റവും കുറവ്​ അബൂദബിയിലാണ്​, 60 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ദുബായിലും ഷാര്‍ജയിലും ഏറ്റവും കുറഞ്ഞ നിരക്ക്​ 200 ദിര്‍ഹമാണ്​.

Share this story